News

മാരത്തൺ ലോഗോ പ്രകാശനവും, വെബ്സൈറ്റ് ഉദ്ഘാടനവും

മാരത്തൺ ലോഗോ പ്രകാശനവും, വെബ്സൈറ്റ് ഉദ്ഘാടനവും

യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശവുമായി “യു.സി.സി. മാരത്തൺ” നടത്തുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 5 മുതൽ 9 വരെ വിവിധ വിഭാഗങ്ങൾ ആയി നടത്തുന്ന മാരത്തണിൽ മുഖ്യാതിഥികൾ ആയി മുൻ ഡി.ജി.പി ഋഷിരാജ് സിങ്, അന്താരാഷ്ട്ര അത്ലറ്റ് പദ്മശ്രീ ഷൈനി വിൽസൺ, അന്താരാഷ്ട്ര നീന്തൽ താരം വിൽസൺ ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുട അംഗീകാരത്തോടെ നടത്തുന്ന മാരത്തണിൽ (21.097 KM,10 KM,6KM,3KM),1500 ഓളം കായിക താരങ്ങളെ പ്രതീക്ഷിക്കുന്നു. മത്സരം യൂ സി കോളേജിൽ ആരംഭിച്ചു, മാളികoപീടിക, തടിക്കകടവ്, അത്താണി ജംഗ്ഷൻ, പറവൂർ കവലയിൽ വന്നു യു.സി കോളേജിൽ സമാപിക്കും. ആകെ സമ്മാന തുകയായ രണ്ടു ലക്ഷം രൂപ വിജയികൾക്കായ് നൽകും.എറണാകുളം റൂറൽ എസ്. പി. വിവേക് കുമാർ ഐ. പി. എസ് മാരത്തൺ ലോഗോ പ്രകാശനവും, വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *



Related Posts