Admissions
മഹാത്മാഗാന്ധി സർവകലാശാല ടീമിന് യുസി കോളേജിന്റെ ആദരം.

മഹാത്മാഗാന്ധി സർവകലാശാല ടീമിന് യുസി കോളേജിന്റെ ആദരം.

സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വനിത ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ മഹാത്മാഗാന്ധി സർവകലാശാല ടീമിന് യുസി കോളേജിന്റെ ആദരം. യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവും കോട്ടയം ബസേലിയോസ്…

മഹാത്മാഗാന്ധി സർവകലാശാല ടീമിന് യുസി കോളേജിന്റെ ആദരം.
മഹാത്മാഗാന്ധി സർവകലാശാല ടീമിന് യുസി കോളേജിന്റെ ആദരം.

സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വനിത ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ മഹാത്മാഗാന്ധി സർവകലാശാല ടീമിന് യുസി കോളേജിന്റെ ആദരം.

യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവും കോട്ടയം ബസേലിയോസ് കോളേജ് പ്രിൻസിപ്പലും ആയ ഡോ. ബിജു തോമസും മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ടിനു യോഹന്നാനും പങ്കെടുത്തു. ചടങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല ടീം കോച്ച് ഉമേഷ് കെ എൻ, ടീം മാനേജർ ജോഷിന പി. എം എന്നിവരോടൊപ്പം 16 അംഗ ടീമിനെ ആദരിച്ചു. 16 അംഗ ടീമിൽ 10 താരങ്ങൾ യു.സീ കോളേജ് വിദ്യാർത്ഥികളും 4 താരങ്ങൾ പെരുമ്പാവൂർ മാർത്തോമ കോളേജ് വിദ്യാർത്ഥികളും 1 വീതം താരങ്ങൾ സെൻ്റ് പോൾസ് കോളേജ് കളമശ്ശേരി, കെ ഇ കോളേജ് മാന്നാനം വിദ്യാർത്ഥികളും ആണ്.

എസ്.ജെ.സി.ഇ മൈസൂർ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ ആന്ധ്ര യൂണിവേഴ്സിറ്റിയെ 17 റൺസിന് തോൽപ്പിച്ചാണ് എംജി യൂണിവേഴ്സിറ്റി ചരിത്രത്തിൽ ആദ്യമായി കിരീടം ചൂടിയത്.