ദക്ഷിണ മേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ/ ഹോക്കി ടൂർണമെന്റുകൾ
നാൽപ്പത്തി നാലാമത് യൂണിയൻ ക്രിസ്ത്യൻ കോളേജ് ദക്ഷിണ മേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് നാളെയും (07/03/2023) ഇരുപത്തിയാറാം ഡോ. എ.കെ ബേബി മെമ്മോറിയൽ ദക്ഷിണ മേഖല ഇന്റർ കൊളജിയേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിന് മാർച്ച് 8നും (08/03/2023) തുടക്കമാകും.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നവീകരിച്ച സി.പി ആൻഡ്രൂസ് ഫ്ലഡ് ലൈറ്റ് ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5.15ന് മുൻ ഇന്ത്യൻ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ താരം യൂഡ്രിക് പെരേര ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് അധ്യക്ഷത വഹിക്കും. തുടർന്ന് 5.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ തിരുവനന്തപുരം, മാർ ഇവാനിയോസ് കോളേജ് ചെന്നൈ, സത്യഭാമ യൂണിവേഴ്സിറ്റിയെ നേരിടും.
യു.സി കോളേജ് ഹോക്കി കോർട്ടിൽ മാർച്ച് 8 ന് ഉച്ചകഴിഞ്ഞ് 3.30ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ബിജി ജോർജ് ടി ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.സി കോളേജ് കളമശ്ശേരി സെൻറ് പോൾസ് കോളേജിനെ നേരിടും.
ദക്ഷിണേന്ത്യയിലെ മികച്ച ടീമുകൾ ആയ ശ്രീ കേരളവർമ്മ കോളേജ്, സത്യഭാമ യൂണിവേഴ്സിറ്റി, ജയിന്‍ യൂണിവേഴ്സിറ്റി എസ്.ആർ.എം യൂണിവേഴ്സിറ്റി, ജി.ടി.എൻ ആർട്സ് കോളേജ് ദിൻഡിഗൽ, മൈസൂർ യൂണിവേഴ്സിറ്റി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, വിക്ടോറിയ കോളേജ് പാലക്കാട്, മാർത്തോമാ കോളേജ് തിരുവല്ല തുടങ്ങിയ ടീമുകൾ പുരുഷ/വനിതാ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കും.
മാർച്ച് 7 മുതൽ 10 വരെ നടക്കുന്ന മത്സരങ്ങൾ വീക്ഷിക്കുവാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.
Leave a Reply