Admissions
ദക്ഷിണമേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

ദക്ഷിണമേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

44 മത് യൂണിയൻ ക്രിസ്ത്യൻ കോളേജ് ദക്ഷിണമേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നവീകരിച്ച സി.പി ആൻഡ്രൂസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ താരം യൂഡ്രിക് പെരേര ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.…

ദക്ഷിണമേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്
ദക്ഷിണമേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

44 മത് യൂണിയൻ ക്രിസ്ത്യൻ കോളേജ് ദക്ഷിണമേഖല ഇൻറർ കൊളജിയേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നവീകരിച്ച സി.പി ആൻഡ്രൂസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ താരം യൂഡ്രിക് പെരേര ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. യു.സി കോളേജ് പ്രിൻസിപ്പൽ ഡോ എംഐ പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് മാനേജർ റെവ. തോമസ് ജോൺ, കായിക വിഭാഗം മേധാവി ഡോ ബിന്ദു എം എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ മുൻ കായിക വകുപ്പ് മേധാവി ഡോ. അനിൽ തോമസ് കോശി, മുൻ യുസി കോളേജ് ബാസ്ക്കറ്റ്ബോൾ തരവും ആലുവ മുൻസിപ്പൽ കൗൺസിലറുമായ ജെയ്സൺ പീറ്റർ, കോളേജ് ചെയർപേഴ്സൺ എമിൽ എൽദോ, വൈസ് ചെയർപേഴ്സൺ പാർവതി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

നാളെ (08/03/2023) നടക്കുന്ന മത്സരങ്ങൾ:
പുരുഷ വിഭാഗം:
1.സത്യഭാമ യൂണിവേഴ്സിറ്റി ചെന്നൈ vs എസ് ബി കോളജ് ചങ്ങനാശ്ശേരി.
2. എസ്.അർ.എം യൂണിവേഴ്സിറ്റി vs എസ് എച്ച് കോളേജ് തേവര.

വനിതാ വിഭാഗം:
എം.ഓ.പി വൈഷ്ണവ് കോളേജ്, ചെന്നൈ vs മാർ ഇവാനിയോസ് ട്രിവാൻഡ്രം