Inauguration of the inter disciplinary research center
യൂ.സി കോളേജ് കായികവിഭാഗം ഇനിമുതൽ ഗവേഷണകേന്ദ്രം
കായിക മേഖലയിൽ മാറ്റത്തിന്റെ ചുവടുറപ്പിക്കാൻ യൂ.സിയിലെ കായിക വിഭാഗം തയ്യാറെടുക്കുന്നു. കേരളത്തിലെ കായിക ഗവേഷണകേന്ദ്രാനുമതി ലഭിച്ച പ്രഥമ കോളേജായി ആലുവ യൂ. സി കോളേജ്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് കായിക മേഖലയെ പരിഷ്കരിച്ചെടുക്കുക എന്നതാണ് ഗവേഷണ കേന്ദ്രങ്ങളുടെ പൊതുവായ ദൌത്യം. യൂ. സി കോളേജിലെ മന:ശാസ്ത്ര വിഭാഗവുമായി സഹകരിച്ച് അന്തർവൈഞ്ജാനിക ഗവേഷണത്തിനാണ് ഊന്നൽ നൽകുന്നത്. 1930ൽ ആണ് കോളേജിലെ കായിക വിഭാഗം രൂപംകൊള്ളുന്നത്. പ്രൊഫ. സി. പി. ആൻഡ്രൂസായിരുന്നു പ്രഥമ കായികാധ്യാപകൻ.തുടർന്നുവന്ന സി.ജി വർഗീസ്, ഏലിയാമ്മ ഇട്ടി, ഡോ.അനിൽ തോമസ് കോശി തുടങ്ങി ഡോ. ബിന്ദു എം, ഡോ. രജീഷ്.റ്റി. ചാക്കോ വരെയുള്ള കായികാധ്യാപകരുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഗവേഷണകേന്ദ്രത്തിന് അനുമതി ലഭിച്ചത്. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ പ്രതിവർഷം ഇരുന്നൂറോളം കായിക പ്രതിഭകളെ ഇരുപതിലധികം കയികയിനത്തിൽ പരിശീലിപ്പിച്ചെടുക്കുന്ന കേരളത്തിലെ ബൃഹത്തായ കായിക വിഭാഗമാണിത്. ഹോക്കിയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഈ കലാലയത്തിൽ നിന്നാണ് അന്താരാഷ്ട്ര ഹോക്കി താരങ്ങളായ ഏലിയാമ്മ മാത്യു,ബിന്ദു റ്റി. എന്നിവർ പരിശീലനം നേടിയത്. ഇന്ത്യൻ ഇൻറർനാഷണൽ ബേസ്ബോൾ താരങ്ങളായ അലീന സുരേന്ദ്രൻ,അജന്യ ടി. പി എന്നിവരും 2024 സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ സഞ്ജു ഗണേഷും ഈ വിഭാഗത്തിന്റെ സംഭാവനയാണ്.കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫിസിക്കൽ ഡയറക്ടർ പി ജെ ജേക്കബ്,കേരള യൂണിവേഴ്സിറ്റി മുൻ ഫിസിക്കൽ ഡയറക്ടർ പത്രോസ് മത്തായി എന്നിവർ ഇവിടത്തെ പൂർവവിദ്യാർഥികളാണ് .2020 ൽ കേരള ഗവൺമെന്റ് ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്മെൻറ് എന്ന എയിഡഡ് കോഴ്സ് ലഭിച്ച കേരളത്തിലെ അപൂർവം കോളേജുകളിലൊന്ന് എന്ന ബഹുമതിയും ഈ വിഭാഗത്തിന്റേതാണ്. രാജ്യത്തിന് നിരവധി കായിക പ്രതിഭകളെയും കായികാധ്യാപകരെയും പരിശീലകരെയും വാർത്തെടുത്തതിൽ യൂ.സി യിലെ കായിക വിഭാഗം നല്കിയിട്ടുള്ള സംഭാവനകൾ സ്തുത്യർഹമാണ്.കായിക വിഭാഗം മേധാവി ഡോ. ബിന്ദു എം., ഡോ. മെറ്റിൽഡ തോമസ് എന്നിവരാണ് നിലവിൽ ഗവേഷണകേന്ദ്രത്തിലെ മാർഗനിർദ്ദേശികൾ.
We are pleased to invite you all for the inauguration of the inter disciplinary research center in physical education and psychology at union christian college.
Leave a Reply